സൗദിയിൽ ഇനിമുതൽ വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനും ഇനിമുതൽ തവക്കൽ നിർബന്ധംറിയാദ്: യാത്രക്കാർക്കും ജീവനക്കാർക്കും സന്ദർശകർക്കും സൗദിയിലെ എയർപോർട്ടുകളിൽ പ്രവേശിക്കണമെങ്കിൽ തവക്കൽനാ ആപ് അടിസ്ഥാന നിബന്ധനയാണെന്ന് സൗദി സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.

എയർപോർട്ടുകളിലെ സ്ക്രീനിംഗ് ഏരിയകളിലൂടെ അപ്ലിക്കേഷൻ ഉപയോഗിച്ച് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തും.

യാത്രക്കാർക്കും എയർപോർട്ട് ജീവനക്കാർക്കും മറ്റുദ്യോഗസ്ഥർക്കും സന്ദർശകർക്കുമെല്ലാം തവക്കൽന ബാധകമാക്കും.

തവക്കൽന ആപിൽ വാക്സിൻ സ്വീകരിച്ചവർ അല്ലെങ്കിൽ രോഗ ബധയില്ലാത്തവർ എന്നീ രണ്ട് സ്റ്റാറ്റസുകളിലൊന്ന് പ്രത്യക്ഷപ്പെട്ടാൽ മാത്രമേ യാത്രക്കാർക്ക് ബോഡിംഗ് പാസ് നൽകുകയുള്ളൂവെന്ന് സിവിൽ ഏവിയേഷൻ നേരത്തെ അറിയിച്ചിരുന്നു.

യത്രക്കാരുടെ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും തവക്കൽനായിലെ വിവരങ്ങളും ഇതിനായി ബന്ധിപ്പിക്കണമെന്ന് സിവിൽ ഏവിയേഷൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേ സമയം തവക്കൽനയിലെ സ്റ്റാറ്റസിൽ മാറ്റം ഉണ്ടെങ്കിൽ ടിക്കറ്റ് കാൻസൽ ചെയ്യുകയും വിവരം യാത്രക്കാരനെ അറിയിക്കുകയും ടിക്കറ്റ് തുക തിരികെ നൽകുകയും ചെയ്യും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക