​മദ്യപാനം ചോദ്യം ചെയ്തു; മൂന്നംഗ കുടുംബത്തിന് ക്രൂരമര്‍ദ്ദനംതൃശൂരിൽ വീടിനു മുന്‍പിലെ മദ്യപാനം ചോദ്യം ചെയ്ത മൂന്നംഗ കുടുംബത്തിന് സാമൂഹ്യവിരുദ്ധരുടെ ക്രൂരമര്‍ദ്ദനം. വടക്കാഞ്ചേരി പഴയ റെയില്‍വേ ഗേറ്റിനു സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീടിനു മുമ്പിലായി വാഹനങ്ങളിലിരുന്ന് നാലംഗ സംഘം മദ്യപിക്കുന്നത് കണ്ട വീട്ടുകാര്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ പ്രകോപിതരായ നാലംഗ സംഘം ഇരുമ്പ് വടിക്കൊണ്ട് വീട്ടുകാരില്‍ ഒരാളെ തലയ്ക്കടിച്ചു. 

നിലവിളി കേട്ട് ഓടിയെത്തിയ അമ്മയേയും മകനേയും സംഘം ആക്രമിച്ചു. ബിയര്‍ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തിപരുക്കേല്‍പ്പിക്കാനും ശ്രമം നടന്നു. നാട്ടുകാര്‍ ഓടിയെത്തിയതോടെയായാണ് അക്രമികള്‍ രക്ഷപ്പെട്ടത്. അതേ സമയം വടക്കാഞ്ചേരി പഴയ റെയില്‍വേ ഗേറ്റ് പരിസരം കഞ്ചാവുമാഫിയയുടേയും സാമൂഹിക വിരുദ്ധരുടേയും താവളമായി മാറുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക