​കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി; തൊഴിലാളികൾ സുരക്ഷിതർ



പുറം കടലിൽ കപ്പലിടിച്ച് ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് വെള്ളിയാഴ്ച തേങ്ങാപട്ടണത്ത് എത്തും.ബോട്ടിന്റെ ഉടമയും തൊഴിലാളിയുമായിരുന്ന ഫ്രാങ്ക്‌ലിൻ ജോസഫ് ഇന്ന് രാവിലെ കുടുംബവുമായി ബന്ധപ്പെട്ടാണ് തങ്ങൾ സുരക്ഷിതരാണെന്ന കാര്യം അറിയിച്ചത്. കപ്പലിടിച്ച് ബോട്ടിന്റെ ക്യാബിൻ അടക്കമുള്ളവ തകർന്നുപോയെന്ന് തൊഴിലാളികൾ പറഞ്ഞു. 

ഗോവൻ തീരത്തു നിന്ന് 600 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും തിരച്ചിലിൽ പങ്കാളികളായിരുന്നു. യുദ്ധകപ്പലും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചിൽ. തിരച്ചിലിനായി ഒമാൻ തീരസംരക്ഷണ സേനയുടെ സഹായവും തേടിയിരുന്നു. ഇതിന് പുറമെ മത്സ്യത്തൊഴിലാളികളും ബോട്ടുകളുമായി തിരച്ചിലിനിറങ്ങിയിരുന്നു. ബോട്ടിന് ഒപ്പമുണ്ടായിരുന്നു ചെറുവള്ളങ്ങളിൽ ഒന്ന് കപ്പലിടിച്ച് പൂർണമായും തകർന്നു പോയിരുന്നു. അപകടത്തിന് കാരണമായ കപ്പൽ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക