മാജിക്കൽ മെസ്സി, കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്‌സലോണ, ജയം ഏകപക്ഷീയമായ നാലു ഗോളുകൾക്ക്



കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി. ബാഴ്സലോണ . 31ആം തവണയാണ് ബാഴ്സലോണ കിരീടം സ്വന്തമാക്കുന്നത്. മെസ്സി രൗദ്രഭാവം മുഴുവൻ പുറത്തെടുത്ത മത്സരത്തിൽ രണ്ടാം പകുതിയിൽ അത്‌ലറ്റിക് ക്ലബ്ബിനെ ഗോളിൽ മുക്കിയാണ് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ 4 ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. 

2017 - 18 സീസണ് ശേഷം ആദ്യമായാണ് ബാഴ്‌സലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കുന്നത്. 2018 - 19 സീസണിൽ ലാ ലീഗ കിരീടം നേടിയതിന് ശേഷം ബാഴ്‌സലോണ സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്.

ബാഴ്‌സലോണക്ക് വേണ്ടി 2021ൽ മികച്ച ഫോം തുടരുന്ന മെസ്സി രണ്ട് ഗോളുകൾ നേടിയപ്പോൾ ഡി യോങ്ങും അന്റോണിയോ ഗ്രീസ്മാനും ബാഴ്‌സലോണയ്ക്ക് വേണ്ടി ഓരോ ഗോളുകൾ വീതം നേടി.

ഫൈനലിൽ ആദ്യ പകുതിയിൽ ബാഴ്‌സലോണയുടെ ആക്രമണങ്ങളുടെ മുനയൊടിക്കാൻ അത്‌ലറ്റിക് ക്ലബിന് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ 14 മിനിറ്റിനിടെ 4 ഗോളുകൾ അടിച്ചു കൂട്ടിയാണ് ബാഴ്‌സലോണ ഗംഭീര തിരിച്ചു വരവ് നടത്തിയത്.

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക