സീതാറാം യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു.


സിപിഎം ദേശിയ അധ്യക്ഷൻ സീതാറാം യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു. മൂത്തമകൻ ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 33 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.

ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു.

മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്റൈനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക