പൂജപ്പുര ജയിലില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ഉള്‍പ്പെടെ രണ്ട് തടവുകാര്‍ക്ക് കോവിഡ്തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് കോവിഡ് സ്ഥിരീകരിച്ചു. മോഷണക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന കുറ്റവാളിയാണ് ബണ്ടി ചോർ.

ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജയിലിലെ മറ്റൊരു തടവുകാരനായ മണികണ്ഠനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിൽ കോവിഡ് പരിശോധന നടത്താൻ ജയിൽ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സെൻട്രൽ ജയിലിൽ കോവിഡ് പരിശോധന നടത്തിയത്.

നിലവിൽ ഇവർക്ക് രണ്ടുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം പരിശോധിച്ച മറ്റുള്ളവരെല്ലാം നെഗറ്റീവാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക