വിവാഹവാഗ്ദാനം നല്‍കി പീഡനം, നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; യുവാവ് അറസ്റ്റില്‍തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ചെല്ലാനം സ്വദേശി നോബിൾ പ്രകാശിനെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒന്നരവർഷമായി നോബിൾ പ്രകാശ് യുവതിയെ ലൈംഗികമായ പീഡിപ്പിച്ചുവരികയായിരുന്നു. ഇതിനിടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി. ഈ ദൃശ്യങ്ങൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത് പണം സമ്പാദിക്കാനായിരുന്നു ശ്രമം. യുവതി ഇതിനെ എതിർത്തതോടെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കൈക്കലാക്കി. പിന്നീട് നഗ്നചിത്രങ്ങളും വീഡിയോകളും കാണിച്ച് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി വലിയമല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച എറണാകുളത്തുനിന്നാണ് നോബിളിനെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക