ഹൃദയഭേദകം, ഇന്ത്യയെ സഹായിക്കാന്‍ ലോകസമൂഹം മുന്നോട്ടുവരണം- ഗ്രെറ്റ ത്യുൻബെസ്റ്റോക്ക്ഹോം: ഇന്ത്യയിൽ കോവിഡ് 19 രണ്ടാംതരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ പ്രതികരണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ. ട്വിറ്ററിലൂടെയാണ് ഗ്രെറ്റയുടെ പ്രതികരണം.

ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ഹൃദയഭേദകമാണെന്ന് ഗ്രെറ്റ പറഞ്ഞു. ഇന്ത്യക്ക് ആവശ്യമായ സഹായം നൽകാൻ ലോകസമൂഹം മുന്നോട്ടുവരണമെന്നും ഗ്രെറ്റ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കോവിഡ് ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്കൈ ന്യൂസിന്റെ റിപ്പോർട്ട് ഗ്രെറ്റ പങ്കുവെച്ചിട്ടുമുണ്ട്.

കോവിഡിന്റെ രണ്ടാംതരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇന്ത്യ. മെഡിക്കൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് നിരവധി പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് കേസുകളിലുണ്ടാകുന്ന വൻവർധന മിക്ക സംസ്ഥാനങ്ങളിലെയും ആരോഗ്യസംവിധാനത്തെ സമ്മർദ്ദത്തിലും ആക്കിക്കഴിഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക