​കേന്ദ്ര സർക്കാർ ജീവക്കാർക്ക് തിരിച്ചടി: ടി എ വർധിപ്പിക്കില്ല50 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ തിരിച്ചടിയായി ജൂലൈ ഒന്ന്​ മുതല്‍ ടി.എ വര്‍ധിക്കില്ലന്ന്​ സൂചന. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം പകരുന്ന ഡി.എ, ഡി.ആര്‍ വര്‍ധനവ്​ ജൂലൈ ഒന്നിന്​ നിലവില്‍ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​​. ഇതിനൊപ്പം ടി.എയും വര്‍ധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇതുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ്​ ഇപ്പോള്‍ പുറത്ത്​ വരുന്നത്​. ലൈവ്​ മിന്‍റാണ്​ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​.

ജീവനക്കാരുടെ നിലവിലെ ഡി.എ 25 ശതമാനത്തിന്​ മുകളിലല്ലാത്തതാണ്​ ടി.എ വര്‍ധിക്കാതിരിക്കാനുള്ള കാരണം. നിലവില്‍ 17 ശതമാനമാണ്​ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡി.എ. 2020 ജനുവരി മുതല്‍ രണ്ട്​ തവണകളിലുള്ള ഡി.എ വര്‍ധനവ്​ കൊവിഡിന്റെ 
പശ്​ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നാല്​ ശതമാനമാണ്​ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിച്ചത്​. ജീവനക്കാര്‍ക്ക്​ ലഭിക്കാനുള്ള മുഴുവന്‍ തുകയും ജൂലൈ ഒന്ന്​ മുതല്‍ നല്‍കുമെന്ന്​​ ​കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ്​ താക്കൂര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക