കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; യുവാവിന്‍റെ കൈപ്പത്തികൾ തകർന്നു


ക​ണ്ണൂ​ര്‍: കതിരൂരിന് സമീപം ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി​ക​ള്‍ അറ്റുപോയ നിലയിൽ. ക​തി​രൂ​ര്‍ സ്വ​ദേ​ശി നി​ജേ​ഷ് എ​ന്ന​യാ​ളു​ടെ ര​ണ്ടു കൈ​പ്പ​ത്തി​ക​ളു​മാ​ണ് സ്ഫോ​ട​ന​ത്തി​ല്‍ അ​റ്റു​പോ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.
ക​തി​രൂ​ര്‍ നാ​ലാം മൈ​ലി​ല്‍ ഒ​രു വീ​ടി​ന്‍റെ പി​ന്നി​ലി​രു​ന്ന് ബോം​ബ് നിർമ്മിക്കു​ന്ന​തി​നി​ടെ ആ​ണ് നി​ജേ​ഷി​ന് കൈകളിൽ ഗുരുതരമായി പരിക്കേറ്റത്. രണ്ടു കൈപ്പത്തികളും അറ്റുപോയ നിലയിലായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ജേ​ഷി​നെ ആ​ദ്യം തല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എന്നാൽ എന്നാൽ കൈപ്പത്തികൾ തുന്നിച്ചേർക്കാൻ ആകില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചതോടെ പി​ന്നീ​ട് നി​ജേ​ഷി​നെ മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്നാണ് വിവരം.

ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. പൊ​ലീ​സ് പ്ര​ദേ​ശ​ത്ത് നി​ന്നും ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് വ്യാപക പരിശോധന നടത്തുകയും ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരെയും ഡോഗ് സ്ക്വാഡിനെയും ഉൾപ്പെടുത്തി പരിശോധന ഇന്നും തുടരും.

നിജേഷിനൊപ്പം ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾ തുടർച്ചയായി നടക്കുന്ന പ്രദേശമാണ് കതിരൂർ. അതുകൊണ്ടുതന്നെ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ അപകടമുണ്ടായെന്ന വാർത്ത നാട്ടുകാരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.