ചെമ്പരത്തി പൂവ് ആള് ചില്ലറക്കാരനല്ല. ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഞെട്ടും.!!


ചെമ്പരത്തി വലിയ പരിചരണമൊന്നും നല്‍കാതെ തന്നെ മിക്കവാറും വീടുകളുടെ മുറ്റത്തു വളരുന്ന ഒരു ചെടിയാണ്. ചെമ്പരത്തിപ്പൂക്കള്‍ പൂജയ്ക്കായും തലയില്‍ തേയ്ക്കാനുള്ള താളിയായുമെല്ലാം ഉപയോഗിക്കാം.

ഇതല്ലാതെ ചെമ്പരത്തിപ്പൂവിന്റെ ഗുണങ്ങളെക്കുറിച്ച് ആരും അത്രയൊന്നും അറിവുള്ളവരാകണമെന്നില്ല.

ചെമ്പരത്തിപ്പൂവിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പല രോഗത്തിനുമുള്ള പരിഹാരങ്ങളായി ഇത് ഉപയോഗിക്കുകയും ചെയ്യാം.

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ് ചെമ്പരത്തിപ്പൂവ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ തടയുന്നതിനു സഹായിക്കും.

കോള്‍ഡ്‌

കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ് ചെമ്പരത്തിപ്പൂവ്. ഇതിലെ വൈറ്റമിന്‍ സി ചുമ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്.

ഊര്‍ജം

ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുവാനുള്ള ഒരു വഴി കൂടിയാണിത്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിയ്ക്കുകയും ഇതുവഴി ഊര്‍ജോല്‍പാദനത്തിനു സഹായിക്കുകയും ചെയ്യും.

ഹോട്ട് ഫഌഷ്

മെനോപോസ് സമയത്തുണ്ടാകുന്ന ഹോട്ട് ഫഌഷ് പരിഹരിയ്ക്കുന്നതിന് ചെമ്പരത്തിപ്പൂവ് സഹായിക്കും. ഹോര്‍മോണ്‍ പ്രവര്‍ത്തനം നിയന്ത്രിച്ചാണ് ഇത് സഹായിക്കുന്നത്.

ചെറുപ്പം

കോശങ്ങള്‍ക്കു പ്രായക്കൂടുതല്‍ വരാതിരിക്കാന്‍ ചെമ്പരത്തിപ്പൂവ് സഹായിക്കും. ഇത് പ്രായക്കൂടുതല്‍ തോന്നുന്നതും തടയും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.