പാലക്കാട് 'നീയാം നദി' സിനിമയുടെ ചിത്രീകരണം തടഞ്ഞ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍: ലൗ ജിഹാദെന്ന് ആരോപണം


പാലക്കാട്: ലൗ ജിഹാദ് ആരോപണം നടത്തി സിനിമാചിത്രീകരണം തടഞ്ഞ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍. പാലക്കാട് കടമ്പഴിപ്പുറം വായില്ല്യംകുന്ന് ക്ഷേത്ര പരിസരത്താണ് സംഭവം.മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

ഹിന്ദു മുസ്ലിം പ്രണയം പ്രമേയമാക്കിയ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീക്ഷണിപ്പെടുത്തിയതായി അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഷൂട്ടിംങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ലൗ ജിഹാദിണിതെന്നും മത അടയാളങ്ങള്‍ക്കൊണ്ടുള്ള ചിത്രീകരണം ക്ഷേത്രപരിസരത്ത് പാടില്ലെന്നും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസ് സംഭവസ്ഥലത്തെത്തി ഷൂട്ടിംങ്ങ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.