കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെൻറ് സോണുകളിലെ പരിശോധന ശക്തമാക്കി. പ്രതിദിന കോവിഡ് കണക്ക് ഉയരുന്നതിനാലാണിത് .കോവിഡ് മാനദണ്ഡങ്ങൾ പൊതുയിടങ്ങളിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും. ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെ പൊതുയിടങ്ങളിലാണ് പരിശോധന.
സാമൂഹിക അകലം പാലിക്കാൻ നിര്‍ദേശിക്കുന്നതിനൊപ്പം വാക്സിൻ സ്വീകരിക്കാനും പറയുന്നുണ്ട്. നിർദേശങ്ങൾ പാലിക്കാത്ത കടയുടമകൾക്ക് എതിരെ നടപടിയുണ്ടാകും .ജില്ലയിൽ ഇതുവരെ 35 പ്രദേശങ്ങളെയാണ് കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചത്.