ഊഴവും കാത്ത് മൃതദേഹങ്ങൾ; കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ ഗുജറാത്തിലെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു


അഹമ്മദാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് നഗരങ്ങളിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നൂകുടുന്നതായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെടും മുൻപ് സൂറത്തിലെ രാംനാഥ്ഘേല ശ്മശാനം, കുരുക്ഷേത്ര ശ്മശാനം, ഉമ്ര, ജഹാംഗീർപുര എന്നിവിടങ്ങളിൽ പ്രതിദിനം ശരാശരി 20 മൃതദേഹങ്ങളാണ് സംസ്കരിക്കാനായി എത്താറുണ്ടായിരുന്നത്.

എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളായി ഇവിടെ എൺപതിനടുത്ത് മൃതദേഹങ്ങളാണ് സംസ്കരിക്കുന്നതെന്ന് ശ്മശാന അധികൃതർ പറയുന്നു. സൂറത്തിലെ ഏറ്റവും വലിയ ശ്മശാനമായ അശ്വിനികുമാർ ശ്മശാനത്തിൽ 30 മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 110 മൃതദേഹങ്ങളാണ് പ്രതിദിനം സംസ്‌കരിക്കുന്നതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടുചെയ്തു.

രാജ്‌കോട്ടില്‍ ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ ആറിനും എട്ടിനും ഇടയിൽ 89 പേർ മരിച്ചു. എന്നൊൽ അതിൽ 14 പേർ മാത്രമാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും മറ്റുളളവർ ഇതര രോഗങ്ങളുളളവരായിരുന്നുവെന്നും അധികൃതർ പറയുന്നു. എന്നാല്‍ 89 പേരേയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്‌കരിച്ചത്.

അഹമ്മദാബാദിൽ വദാജ്, ദുധേശ്വർ, തൽതജ് ശ്മശാനങ്ങളിലായി രണ്ടു ഡസണ്‍ മൃതദേഹങ്ങൾ ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസ്‌കരിച്ചിരുന്നു. എന്നാൽ അഹമ്മദാബാദ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 16 കോവിഡ് മരണങ്ങൾ മാത്രമാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.