കോവിഡ് വ്യാപനം അതിരൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനം: മാളിലും മാര്‍ക്കറ്റിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മറ്റു നിര്‍ദേശങ്ങള്‍ ഇങ്ങിനെ...


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധനകൾ നടത്തും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിന്റേതാണ് നിർദേശങ്ങൾ.

മറ്റു നിർദേശങ്ങൾ

▪️ കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരണം.
▪️ സംസ്ഥാനത്ത് വിവാഹം,ഗൃഹപ്രവേശം, പൊതുപരിപാടികൾ, എന്നിവയ്ക്ക് ഇനി മുൻകൂർ അനുമതി വേണം.
▪️ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉളളവർക്ക് മാത്രമായിരിക്കും മാളിലും മാർക്കറ്റിലും പ്രവേശനം.
▪️ നിർദേശം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം.
▪️ സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്താൻ നിർദേശം.
▪️ ട്യൂഷൻ സെന്ററുകളിൽ ജാഗ്രത പുലർത്തണം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.