കേവിഡ് വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം: ബീച്ചുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം


കോഴിക്കോട്: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതിനാല്‍ കോഴിക്കോട് ബീച്ചുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. യാതൊരു പരിശോധനയുമില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ജില്ലാഭരണകൂടം ദിവസേന വിലയിരുത്തും. കോഴിക്കോട്, കാപ്പാട് ബീച്ചുകളില്‍ തദ്ദേശീയര്‍ക്ക് പുറമെ മലപ്പുറം, വയനാട് ജില്ലകളിലെ നിരവധി സഞ്ചാരികളാണ് ദിവസേനയെത്തുന്നത്. ആദ്യഘട്ടത്തില്‍ കൃത്യമായ നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും പിന്‍വലിക്കുകയായിരുന്നു. കലക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. തീരത്തെ വ്യാപാരികളുള്‍പ്പെടെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നതും അന്വേഷിച്ചറിയും.

നിലവില്‍ പൂര്‍ണ നിയന്ത്രണത്തിന് നിര്‍ദേശമില്ലെങ്കിലും ലംഘനം കണ്ടെത്തിയാല്‍ പിഴയീടാക്കുന്നതിനൊപ്പം കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.