മുംബൈ: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായും ആര്‍എസ്എസിന്റെ ട്വീറ്റില്‍ വ്യക്തമാക്കി. നിലവില്‍ ഭാഗവതിനെ നാഗ്പൂരിലെ കിങ്സ്വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാധാരണ നിലയിലുള്ള പരിശോധനകളും മറ്റും നടന്ന് വരുന്നുണ്ട്. മറ്റു പ്രശ്നങ്ങളില്ലെന്നും ആര്‍എസ്എസ് ട്വിറ്ററിലൂടെ അറിയിച്ചു.
70-കാരനായ മോഹന്‍ ഭാഗവത് മാര്‍ച്ച് ഏഴിന് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.