കൃത്യമായി വാക്സിൻ വിതരണം ചെയ്യുന്നത് കേരളം മാത്രം: പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം


ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമമില്ലെന്നും വാക്‌സിന്‍ വിതരണം സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആസൂത്രണത്തിലാണ് കുഴപ്പം സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. ചില സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കി കളയുന്നു, എന്നാല്‍ കേരളം ഇത്തരത്തില്‍ പാഴാക്കികളഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.67 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇപ്പോഴും ലഭ്യമാണന്നും അദ്ദേഹം പറയുന്നു. 13,10,90,370 ഡോയുകളാണ് കേന്ദ്ര സംസ്ഥാനങ്ങളിലേക്കും ക്ന്ദ്രഭരണ പ്രദേശങ്ങളിലേക്കും എത്തിയത്. ഇതില്‍ 11,43,69,677 ഡോസുകളാണ് ഉപയോഗിക്കപ്പെട്ടത്. ഏപ്രില്‍ അവസാനത്തോടെ രണ്ടകോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലേക്കും, യൂണിയന്‍ ടെറിട്ടറികളിലേക്കും എത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഇന്നലെ മാത്രം 1,61,736 പേര്‍ക്കാണ് രോഗം വന്നതായി സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 879 പേര്‍ മരണപ്പെട്ടു. 12,64,698 പേരാണ് രാജ്യത്ത് കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായാണ് ഇപ്പോള്‍ കേന്ദ്രം നിലപാട് മയപ്പെടുത്തുന്നത്. റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് വി വാക്‌സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇനി സ്പുട്‌നിക്കിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ടതില്ലെന്നാണ് തീരുമാനം. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളില്‍തന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളിലേക്ക് പ്രതിരോധ വാക്‌സിന്‍ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.