മലപ്പുറം: കട്ടിലിൽ നിന്ന് വീണ് കൈയൊടിഞ്ഞ ആശുപത്രിയിലെത്തിച്ച മൂന്നരവയസുകാരി മരിച്ചു. അണ്ണശ്ശേരി കുട്ടമ്മാക്കൽ സ്വദേശി താഴത്തെ പീടിയക്കൽ ഖലീൽ ഇബ്രാഹിമിന്റെയും ഭാര്യ തൃപ്രങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മകൾ മിസ്റ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയിലെത്തിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കൈക്ക് ബാന്റെജിട്ടെങ്കിലും കുട്ടി വേദന കൊണ്ട് കരഞ്ഞപ്പോൾ മയക്കാനുള്ള മരുന്ന് കൊടുത്ത് മാറ്റി ബാന്റെജിടാമെന്ന് ഡോക്ടർ പറഞ്ഞു
അനസ്തേഷ്യ നൽകിയപ്പോൾ ഡോസ് കൂടിപ്പോയതാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.