ഡിവൈഎഫ്ഐ നേതാവിനുനേരെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്


കോതമംഗലം: ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക്‌ പ്രസിഡന്റ്‌ ജിയോ പയസിനുനേരെ ആസിഡ്‌ ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക്‌ ബൈക്കിൽ പോകവേ വീടിനുസമീപത്തുവച്ച്‌ വാഹനം കൈകാണിച്ചുനിർത്തിയ‌ അക്രമി ജിയോയുടെ ദേഹത്തേക്ക്‌ ആസിഡ്‌ ഒഴിക്കുകയായിരുന്നു.

ശനിയാഴ്‌ച രാത്രി ഒമ്പതോടെയാണ്‌ സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജിയോയെ ആദ്യം കോതമംഗലം ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക്‌ ഗുരുതരമായതിനാൽ പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.