വികസന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടും; കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പ്: മന്ത്രി ഇ പി ജയരാജൻ


കണ്ണൂർ: കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്‍ഡിഎഫ് അധികാരത്തില്‍ വരും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകും. എല്‍ഡിഎഫിന് ചുരുങ്ങിയത് 100 സീറ്റ് ലഭിക്കും. കണ്ണൂരില്‍ 11 സീറ്റും ലഭിക്കും. ഇടതുപക്ഷ അനുകൂല തരംഗമാണ് കേരളത്തിലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രചാരണം പ്രതീക്ഷയും ആവേശവും ജനങ്ങളില്‍ നിറച്ചു. വികസനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ ശക്തമായ വിധിയുണ്ടാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മന്ത്രി. ഇ പി ജയരാജന്‍ കുടുംബ സമേതമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. അരോളി ഗവ.ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.