സമരം നീട്ടിവെക്കണം; കർഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് വ്യക്തമാക്കി കേന്ദ്രം


ന്യൂഡല്‍ഹി: കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്നറിയിച്ച് കേന്ദ്രം. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി കര്‍ഷകര്‍ സമരം നീട്ടിവെയ്ക്കണമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ച കര്‍ഷക സംഘടനകള്‍ തിരഞ്ഞെടുപ്പിനു ശേഷം സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ്. എന്നാല്‍ 11 തണയും ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ സമരം അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം വരവിന്റെ സൂചനകളും പ്രകടമായതോടെ കര്‍ഷക സമരം കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ദില്ലി കെഎംപി അതീവേഗപാത ഉപരോധത്തില്‍ പങ്കെടുക്കുന്നത് പതിനായിരത്തിലേറെ കര്‍ഷകരാണ്. മെയ് ആദ്യ വാരം കര്‍ഷകര്‍ പ്രഖ്യാപിച്ച പാര്‍ലമെന്റിലേക്കുള്ള കാല്‍നട ജാഥയ്ക്ക് മുന്നോടിയായിട്ടാണ് ഉപരോധം നടത്തുന്നത്.

നാളെ രാവിലെ എട്ട് മണിവരെയാണ് കെഎംപി ദേശീയ പതയിലെ റോഡ് ഉപരോധം. ഇതോടെ ദേശീയപാതയിലെ ചരക്കുഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഇതിനിടെ വിളവെടുപ്പ് കാലമായതിനാല്‍ റോഡ് ഉപരോധിക്കാനുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പല്‍വലിലെ ഒരു വിഭാഗം കര്‍ഷകര്‍ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.