കേരളത്തിൽ യു.ഡി എഫ് അധികാരത്തിലെത്തുമെന്ന്: ഹൈദരലി ശിഹാബ് തങ്ങൾ


മലപ്പുറം: സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തിലെത്തുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂല തരംഗം നിലനില്‍ക്കുന്നതായി പി കെ കുഞാലിക്കുട്ടിയും പറഞ്ഞു. വേങ്ങര നിയോജക മണ്ഡലത്തിലെ പാണക്കാട് സി കെ എം എം എ എം എല്‍ പി സ്‌കൂളില്‍ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ വോട്ടറായാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. 97-ാം ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

ജില്ലകളിലെ യു ഡി എഫ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് വലിയ പ്രതീക്ഷയേകുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല ജില്ലകളിലും വലിയ മുന്നേറ്റമുണ്ടാകും. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അട്ടിമറി വിജയങ്ങള്‍ നേടും. സര്‍ക്കാറിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക