പള്ളി സ്ഥിതിചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട് പര്യവേക്ഷണത്തിനു ഉത്തരവിട്ട വാരണസി സിവില്‍ കോടതി നടപടി നിയമവ്യവസ്ഥയുടെ ലംഘനമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.
രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും തല്‍സ്ഥിതി സംരക്ഷിക്കാന്‍ ആരാധനാലയ (പ്രത്യേക വ്യവസ്ഥ) നിയമം അനുശാസിക്കുന്നു. കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ ഉന്നത നീതിപീഠം ഉടന്‍ ഇടപെടണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു