'നിങ്ങളുടെ ഫോൺ കൈയിൽ കിട്ടിയാൽ മറ്റൊരാൾക്ക് നിങ്ങൾ അറിയാതെ ബാങ്ക് ഇടപാട് നടത്താൻ കഴിയും'; മുന്നറിയിപ്പുമായി കേരള പൊലീസ്


തിരുവനന്തപുരം: ഓൺലൈൻ ബാങ്ക് ഇടപാടുകൾക്കായി മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ബ്രൗസറുകൾ നമ്മുടെ പാസ് വേഡുകൾ സൂക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ പാസ് വേഡുകൾ അഥവാ ക്രെഡൻഷ്യലുകൾ എവിടെയും സേവ് ചെയ്യരുതെന്നാണ് നിർദ്ദേശം.
ഫേസ്ബുക്ക് പോസ്റ്റിലാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പലപ്പോഴും ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. എന്നാൽ, ഇങ്ങനെ സേവ് ചെയ്യുന്നത് അടുത്ത തവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല.

കാരണം, ഫോൺ നഷ്ടപ്പെടുകയോ ലാപ്ടോപ്പ് പോലെ നിങ്ങൾ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ നഷ്ടപ്പെട്ട് അത് മറ്റൊരാളുടെ കൈയിൽ എത്തിപ്പെട്ടാൽ അവർക്ക് അക്കൗണ്ടിൽ നിന്ന് പാസ് വേഡ് കണ്ടെത്താൻ കഴിയും. അത് ദുരുപയോഗം ചെയ്യാനും കഴിയും. അതുകൊണ്ടു തന്നെ
ബ്രൗസറുകളിലെ സെറ്റിങ്സിൽ സേവ് പാസ് വേർഡ് ഓപ്ഷൻ ഡിസേബിൾ ചെയ്യുന്നതാണ് അഭികാമ്യം.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:

'ബ്രൗസറുകൾ നമ്മുടെ പാസ്‌വേഡുകൾ സൂക്ഷിക്കുന്നുണ്ട്

പാസ്‌വേഡുകൾ അല്ലെങ്കിൽ ക്രെഡൻഷ്യലുകൾ എവിടേയും സേവ് ചെയ്യരുത്. പലപ്പോഴും നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. കാരണം നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലെ നിങ്ങൾ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മറ്റൊരാളുടെ കൈകളിൽ അകപ്പെടുകയോ ആണെങ്കിൽ, അവർക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇടപാടുകൾ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും. ബ്രൗസറുകളിലെ സെറ്റിങ്സിൽ സേവ് പാസ് വേഡ് ഓപ്ഷൻ ഡിസേബിൾ ചെയ്യുന്നതാണ് അഭികാമ്യം.

ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ പൊതു ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കാതിരിക്കുക. ലോഗിൻ ചെയ്യുന്നതിനും ഇടപാടുകൾ നടത്തുന്നതിനും മുമ്പ് നിങ്ങൾ ഉപയോഗിക്കുന്ന വൈഫൈ, പാസ്‌വേഡ് നൽകി പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം ഇടപാടുകൾക്ക് ഓപ്പൺ വൈഫൈ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.'

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.