കെ എം ഷാജിയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ്; രാഷ്ട്രീയ പകപോക്കലെന്ന് കുഞ്ഞാലിക്കുട്ടി: പാർട്ടിയുടെ പൂർണ്ണ പിന്തുണയെന്ന്- ലീഗ്


മലപ്പുറം: കെ എം ഷാജിക്ക് പിന്തുണയുമായി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടന്ന വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കുഞ്ഞാലിക്കുട്ടി പി കെ കുഞ്ഞാലിക്കുട്ടി. റെയ്ഡ് അനവസരത്തിലാണെന്നും കണ്ണൂര്‍ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന് വേണ്ടിയായിരുന്നു ഇതെന്ന് സംശയിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരെഞ്ഞടുപ്പ് ചെലവിലേക്ക് സ്ഥാനാര്‍ത്ഥികള്‍ ചെറിയ ചെറിയ തുകകള്‍ ശേഖരിച്ച് വെക്കുന്നത് പതിവുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം വെച്ചാണ് ഷാജിക്കെതിരായ പ്രത്യേക നീക്കം നടക്കുന്നത്.

കൊലപാതകത്തെ വിമര്‍ശിച്ചതാണ് കെ എം ഷാജിക്കെതിരായ ഇത്തരമൊരു നീക്കത്തിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കെ ടി ജലീലിന്റെ രാജി വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. നിര്‍വാഹമില്ലാതെ ആയപ്പോഴായിരുന്നു രാജി. ഇത് കോടതി പുറത്താക്കിയതുപ്പോലെയായി എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.