മാങ്ങ പറിക്കാനും ചക്ക ഇടാനും ലൈൻ ഓഫാക്കില്ല: വ്യാജപ്രചാരണങ്ങൾക്കെതിരെ കെ.എസ്.ഇ.ബി


കോഴിക്കോട്: വൈദ്യുതി ലൈനിനു സമീപമുള്ള മാങ്ങ, ചക്ക തുടങ്ങിയവ പറിക്കാൻ കെ എസ് ഇ ബി ഓഫീസിലറിയിച്ചാൽ ലൈൻ ഓഫാക്കി നൽകും എന്ന തരത്തിൽ ഉള്ള പ്രചാരണം വ്യാജമാണെന്ന് കെ.എസ്.ഇ.ബി അപേക്ഷ നൽകിയാൽ മരം മുറിക്കുന്നതിനായി വൈദ്യുതിലൈൻ ഓഫാക്കി നൽകാറുണ്ട്. എന്നാൽ ലൈൻ അഴിച്ചു മാറ്റി നല്കണമെങ്കിൽ നിശ്ചിത ഫീസ് അടയ്ക്കേണ്ടിവരും എന്നും കെ.എസ്.ഇ.ബി അറിയിച്ചു.

കെ.എസ്.ഇ.ബിയുടെ ഫേസ്ബുക്ക് അറിയിപ്പ് ഇങ്ങിനെ:

മാങ്ങ പറിക്കാൻ ലൈൻ ഓഫാക്കില്ല!
വൈദ്യുതി ലൈനിനു സമീപമുള്ള മാങ്ങ, ചക്ക തുടങ്ങിയവ പറിക്കാൻ കെ എസ് ഇ ബി ഓഫീസിലറിയിച്ചാൽ ലൈൻ ഓഫാക്കി നൽകും എന്ന തരത്തിൽ ഒരു വ്യാജ സന്ദേശം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇക്കാര്യം പ്രായോഗികമല്ല.
അപേക്ഷ നൽകിയാൽ മരം മുറിക്കുന്നതിനായി വൈദ്യുതിലൈൻ ഓഫാക്കി നൽകാറുണ്ട്. എന്നാൽ ലൈൻ അഴിച്ചു മാറ്റി നല്കണമെങ്കിൽ നിശ്ചിത ഫീസ് അടയ്ക്കേണ്ടിവരും.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ലോഹ തോട്ടി, ഏണി തുടങ്ങിയവ ഒരു കാരണവശാലും വൈദ്യുതി ലൈനിനു സമീപത്തേക്ക് കൊണ്ടുപോകരുത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.