ക്ഷേത്ര ഉത്സവത്തിനിടെ തർക്കം; പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു: പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെന്ന്- സിപിഎം


ആലപ്പുഴ: കായംകുളം വള്ളിക്കുന്നത്ത് 15 വയസ്സുകാരനെ കുത്തിക്കൊന്നു. പത്താം ക്ലാസ് വിദ്യാർഥിയായ പടയണിവെട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ടന്നൊണ് വിവരം.

ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് സിപിഐഎം ആരോപണം. സംഭവത്തിൽ പ്രതികളായവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തിൽ പരുക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.