ലോകായുക്തയുടെ വിധിക്കെതിരെ കെ.ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും


കൊച്ചി: ലോകായുക്തയുടെ വിധിക്കെതിരെ മന്ത്രി കെ.ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിലേക്ക് അടിയന്തര പ്രാധാന്യത്തോടെ ഹർജി എത്തിക്കും. മന്ത്രി ഭരണഘടനാ ചട്ടലംഘനവും സ്വജനപക്ഷപാതവും കാട്ടിയെന്ന് ലോകായുക്ത റിപ്പോർട്ട് ഉണ്ടായിരുന്നു.

മന്ത്രി സ്ഥാനത്ത് തുടരാൻ ജലീലിന് യോഗ്യതയിലെന്നും ലോകായുക്ത റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ന്യൂനപക്ഷ കോർപറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് വിധി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.