ധാര്‍മ്മികതയുടെ പേരിലാണ് കെ.ടി ജലീലിന്റ രാജിയെങ്കിൽ മുഖ്യമന്ത്രി പിണറായിയും അതിന് തയ്യാറാകണം- മുല്ലപ്പള്ളി


തിരുവനന്തപുരം: കെ. ടി. ജലീലിന്റഎ രാജി രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ലോകായുക്തയുടെ റിപ്പോര്‍ട്ടു വന്നതു മുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജലീലിന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. ജലീലിന്റെ രാജി ധാര്‍മ്മികതയുടെ പേരിലാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കാന്‍ തയ്യാറാകണമെന്ന് കെിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും ഇതില്‍ ധാര്‍മ്മികത ബാധ്യമാണ്. ഒരു മന്ത്രി ഇത്ര അധഃപതിക്കാമോ, മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ബാധ്യതയുണ്ട്. ആ സത്യസന്ധത അദ്ദേഹവും കാണിക്കണമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

ജലീലിന്റെ രാജി ധാര്‍മ്മികതയുടെ പേരിലല്ലെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. ജലീലിന്റെ രാജി നില്‍ക്കക്കള്ളി ഇല്ലാതെ വന്നപ്പോള്‍ സംഭവിച്ചതാണ്. അല്ലെങ്കില്‍ എന്തിനാണ് സ്റ്റേ വാങ്ങാന്‍ ശ്രമിക്കുന്നത്. ഇത് ധാര്‍മികത അല്ല. പൊതുജന അഭിപ്രായം സര്‍ക്കാരിന് എതിരായി. ഈ സര്‍ക്കാര്‍ നിയോഗിച്ച ലോകായുക്ത ആണ് തീരുമാനം എടുത്തത്. ഒരു ഗതിയും ഇല്ലാതായപ്പോള്‍ പാര്‍ട്ടിക്ക് രാജി വെപ്പിക്കേണ്ടി വന്നു. ജലീലിനെ രക്ഷിക്കാന്‍ ആദ്യം മുതല്‍ സിപിഎം ശ്രമിച്ചെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.