തിരുവനന്തപുരം: ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍ ഹൈക്കോടതിയിലേക്ക്. ഇതിനായി നിയമവിദഗ്ദരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിന് മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കാനാണ് ജലീലിന്റെ തീരുമാനം.അടിയന്തിര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമപരമായി ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ വിധിയെന്ന് നിയമ വിദഗ്ദര്‍ പറയുന്നു. അഴിമതി നിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടെ റിപ്പോര്‍ട്ടിന് അതിന്റേതായ ഗൗരവമുണ്ടന്നും അവര്‍ പറഞ്ഞു.
ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ. ടി ജലീല്‍ സ്വജനപക്ഷപാതം നടത്തിയെന്നും മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞിരുന്നു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ബന്ധുനിയമനം അധികാര ദുര്‍വിനിയോഗമാണ്. ബന്ധുവായ അദീമിനെ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ ആക്കിയത് ചട്ടം ലംഘിച്ചാണന്നും വിധിയില്‍ പറയുന്നു. അതുകൊണ്ട് തന്നെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത വിധിയില്‍ ആവശ്യപ്പെട്ടിരുന്നു. വികെ മുഹമ്മദ് ഷാഫി എന്ന വ്യക്തിയുടെ പരാതിയില്‍ ജസറ്റിസ് സിറിയക് ജോസഫ്, ജസറ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുടേതാണ് വിധി. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങലെല്ലാം സത്യമാണന്ന് ലോകായുക്ത കണ്ടെത്തി.