മൻസൂർ വധം; അന്വേഷണത്തിന് പുതിയ സംഘം, സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും: സ്പർജൻ കുമാർ ഐപിഎസിന് ചുമതല


കണ്ണൂർ: കൂത്തുപറമ്പ് മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും. സ്പർജൻകുമാർ ഐപിഎസിനായിരിക്കും അന്വേഷണ ചുമതല. അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മയിലിന്റെ നേതൃത്വത്തിലായിരുന്നു മൻസൂർ വധക്കേസ് അന്വേഷിച്ചുവന്നത്. ഇസ്മയിൽ സിപിഐഎമ്മിന്റെ അടുത്ത ആളാണെന്നും അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു.കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.