മൻസൂർ വധക്കേസിലെ രണ്ടാംപ്രതിയുടെ മരണത്തിൽ ദുരൂഹത.!! ആന്തരിക അവയവത്തിന് ക്ഷതം, നാദാപുരം ഡി വൈ എസ് പി മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോകരുടെ മൊഴിയെടുക്കും


കണ്ണൂർ: കൂത്തുപറമ്പ്
മൻസൂർ വധകേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മരത്തിൽ കെട്ടി തൂങ്ങിയ നിലയിൽ രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഏറെ നിർണ്ണായകമായ വിവരം പുറത്ത് വന്നിരിക്കുന്നത്. രതീഷിന്റെ ആന്തരീക ആവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നതയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ ഉള്ളത്.

ഇതേ തുടർന്ന് രതീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും ഇന്ന് നാദാപുരം ഡി വൈ എസ് പി മൊഴി എടുക്കും. വടകര റൂരൽ എസ് പി എ ശ്രീനിവാസ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.

കഴിഞ്ഞ ദിവസം രതീഷ് ആത്മഹത്യ ചെയ്തതായ വാർത്ത പുറത്ത് വന്ന സമയത്ത് തന്നെ പ്രതിപക്ഷ നേതാക്കൾ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചിരുന്നു. ഇത്‌ ശെരി വെക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.