തൃശൂർ: കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രിയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. കോവിഡ് മുക്തനായി മാസങ്ങൾക്ക് പിന്നാലെ മന്ത്രിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവിൽ മന്ത്രിക്കും മകനും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല.