കൊല്ലം: ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു ഗൃഹനാഥൻ കൊല്ലപ്പെട്ടു. കൊല്ലം പുനലൂർ
വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു (59) ആണു കൊല്ലപ്പെട്ടത്. ടാപ്പിങ് തൊഴിലാളിയാണ്.
ഇന്നലെ അർധരാത്രിയി സുരേഷ് ബാബുവിന്റെ വീടു കയറി ആക്രമിക്കുകയായിരുന്നു. 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഹനൻ, സുനിൽ എന്നിവരാണ് പിടിയിലായത്.