നരിക്കുനി പുല്ലാളൂരിൽ വീടിന് തീപിടിച്ചു


നരിക്കുനി: കോഴിക്കോട് ജില്ലയിലെ നരിക്കുനിക്ക് സമീപം പുല്ലാളൂർ തച്ചൂർ താഴത്ത് വീടിന് തീപ്പിടിച്ചു. നാര്യച്ചാൽ റോഡിൽ ശരവണ വിശ്വനാദിന്റെ സങ്കേതം എന്ന വീടിനാണ് തീ പിടിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.

ടെറസ്സിട്ട വീട്ടിലെ റൂമിലാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. കട്ടിൽ, കിടക്ക, അലമാര, കമ്പ്യൂട്ടർ,
പ്രിൻറർ തുടങ്ങിയവ കത്തി നശിച്ചു. കാരണം വ്യക്തമല്ല.
വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നരിക്കുനിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേന തീയണച്ചു. വെള്ളിമാട്കുന്ന് ഫയർസ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.