ചവറയിൽ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍; മരണം വീട്ടിൽപോയി മടങ്ങിയെത്തിയതിന്റെ തൊട്ടടുത്ത ദിവസം


പ്രതീകാത്മക ചിത്രം

ചവറ: സ്വകാര്യ നഴ്‌സിങ് കോളജ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം പൊഴിയൂര്‍ കൊല്ലങ്കോട് തൈവിളാകം വീട്ടില്‍ ജോസഫിന്റെ മകള്‍ ജോസ്മി ജോസഫ്(19) ആണ് മരിച്ചത്. അവധിക്കു നാട്ടില്‍ പോയി തിരിച്ചെത്തിയ ദിവസമാണ് മരണം. വ്യാഴാഴ്ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തേവലക്കരയിലെ സ്വകാര്യ ആശുപത്രി നഴ്‌സിങ് കോളജ് ഹോസ്റ്റലിലാണു സംഭവം. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.