സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന


തിരുവനന്തപുരം: സ്‍പീക്കറുടെ ഫ്ലാറ്റിലും പരിശോധന. തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. സ്വപ്‍നയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റാണിത്. ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു . തിരുവനന്തപുരത്തെ വസതിയിലയായിരുന്നു ചോദ്യം ചെയ്യൽ.വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമന്‍സ് നൽകിയിരുന്നുവെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല. സുഖമില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ ഹാജരാകാതിരുന്നത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഇന്നലെ ഉച്ചയോടു കൂടി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കസ്റ്റംസ് സ്പീക്കറെ ചോദ്യംചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച് സ്പീക്കറുടെ ഓഫീസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട് എന്ന സൂചനകള്‍ കസ്റ്റംസ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.