ചേര്‍ത്തല: നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെ സി.പി.ഐ ചേര്‍ത്തല മണ്ഡലത്തില്‍ അച്ചടക്ക നടപടി. സിറ്റിംഗ് എം.എല്‍.എയും മന്ത്രിയുമായപി.തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.പ്രദ്യുതിനെ സി.പി.ഐ പുറത്താക്കി. സി.പി.ഐ കരുവ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയാണ്. മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.പി.ഐ നേതാവുമായ പി.പ്രസാദിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കടുത്ത മത്സരഗ നടന്ന മണ്ഡലങ്ങളിലൊന്നാണ് ചേര്‍ത്തല. കോണ്‍ഗ്രസിലെ എസ്.ശരത് ആണ് യു.ഡി.എഫിന് വേണ്ടി മണ്ഡലം പിടിക്കാനിറങ്ങിയത്.