കൂത്തുപറമ്പ്: പാനൂർ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കേസിലെ രണ്ടാം പ്രതിയായി എഫ് ഐ ആറിൽ ചേർക്കപ്പെട്ട പുല്ലൂർക്കര സ്വദേശി രതീശാണ് മരത്തിൽ കയറിട്ട് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.
മൻസൂർ വധ കേസിൽ 24 പ്രതികൾ ഉണ്ടെന്നാണ് അറിവായ വിവരം ഇതിൽ പതിനൊന്നു പേരെയാണ് തിരിച്ചറിഞ്ഞത് കേസിൽ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. ബാക്കി വരുന്ന 10 പേരിൽ ഒരാളായിരുന്നു രതീഷ് എന്നാണ് ലഭ്യമായ വിവരം.