പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതി പിടിയിൽ


ആലപ്പുഴ: ആറന്മുളയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതിയെ പിടികൂടി. പന്നിവേലിച്ചിറ സ്വദേശി രതീഷിനെയാണ് വീടിന് സമീപത്ത് നിന്ന് പിടികൂടിയത്. ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ ചാടിപ്പോയത്.

ക്രിമിനല്‍ പശ്ചാത്തലമുളള വ്യക്തിയാണ് രതീഷ്. ബാറ്ററിക്കടയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി എത്തിച്ച സമയത്ത് രണ്ടു കൈയിലും വിലങ്ങുമായി പോലീസിനെ വെട്ടിച്ച് കടന്നു.

തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഇന്ന് വീടിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.