മാസ്‌ക് വേണ്ട, കൊവിഡിനെ തുരത്താന്‍ വിമാനത്താവളത്തില്‍ പൂജ നടത്തി ബി.ജെ.പി മ​ന്ത്രി


ഇൻഡോർ: കോവിഡിനെ പ്രതിരോധിക്കാൻ ഇന്‍ഡോര്‍ വിമാനത്താവളത്തിൽ പൂജയും പാട്ടുമായി മധ്യപ്രദേശിലെ ബി.ജെ.പി നേതാവും ടൂറിസം സാംസ്‌കാരിക മന്ത്രിയുമായ ഉഷാ താക്കൂര്‍. മാസ്‌ക് പോലും ധരിക്കാതെയാണ്​ പൂജ. ദിവസവും പൂജയും ഹനുമാൻ ഭജനയും നടത്തുന്ന താൻ മാസ്​ക്​ ഇടേണ്ടതില്ലെന്ന്​ മന്ത്രി എൻ.ഡി.ടി.വിയോട്​ പറഞ്ഞു.

വെള്ളിയാഴ്ച വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ പ്രതിമയ്ക്ക് മുമ്പിലായിരുന്നു മാസ്​ക്​ ധരിക്കാതെ മന്ത്രിയുടെ ​വിവാദ പൂജ. എയര്‍പോര്‍ട്ട് ഡയറക്ടർ ആര്യമ സന്യാസ്​, മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു. ഇവരൊക്കെ മാസ്​ക്​ അണിഞ്ഞിട്ടുണ്ട്​. പൂജയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്​.

ചാണകം കത്തിച്ചാൽ 12 മണിക്കൂറോളം വീട് അണുവിമുക്തമാക്കാമെന്ന്​ ഉഷ താക്കുര്‍ നേരത്തെ കണ്ടുപിടിച്ചിരുന്നു. നിലവില്‍ 3,27,220 രോഗികളാണ് മധ്യപ്രദേശിലുള്ളത്​. 24 മണിക്കൂറിനുള്ളില്‍ 4,882 പേറക്കാണ്​ പുതുതായി രോഗം ബാധിച്ചത്​.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.