ഇന്ത്യൻ പ്രവാസികൾക്ക് യുഎഇ തൊഴിൽ മന്ത്രാലയം പണം നൽകുന്നു.? വാട്സാപ്പിൽ വൈറലാകുന്ന വാർത്തയുടെ യാഥാർത്ഥ്യം എന്ത്.?


യു.എ. ഇ: 1990-നും 2021-നുമിടയിൽ യു.എ.ഇ.യിൽ ജോലിചെയ്തിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ മന്ത്രാലയം പണം നൽകുന്നുവെന്ന് വ്യാജ വാർത്ത.

https://relief-funds.googIe.cam എന്ന ലിങ്കാണ് വ്യാജവാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ലിങ്ക് തുറന്ന് ഉള്ളിലേക്ക് പോകുമ്പോൾ യു.എ.ഇ. ഇപ്പോൾ പ്രചരിക്കുന്ന ഈ വാർത്ത വ്യാജമാണെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.

4000 ദിർഹം വീതം നൽകുന്നുവെന്നാണ് വാട്‌സാപ്പ് വഴി പ്രചരിക്കുന്നത്. മുൻപും ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ലിങ്കുകൾ തുറക്കരുതെന്നും അജ്ഞാതർക്ക് രഹസ്യകോഡുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ നൽകരുതെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക