പ്രിയങ്കഗാന്ധി കോവിഡ് നിരീക്ഷണത്തിൽ; നേമത്ത്പ്രചാരണം നിര്‍ത്തിവച്ചു


തിരുവനന്തപുരം: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍. നേമത്ത് നാളെ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോകുന്നത്. ഫലം നെഗറ്റീവാ ആണെങ്കിലും കുറച്ചു ദിവസങ്ങള്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം റദ്ദാക്കിയതായി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

കോവിഡ് പരിശോധനയില്‍ നെഗറ്റീവാണ് ഫലമെങ്കിലും മൂന്നു, നാലു ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രചാരണങ്ങള്‍ റദ്ദാക്കിയത്. ഇന്ന് ആസാമിലേക്ക് പോകുകയും, നാളെ തമിഴ്നാട്ടിലും, പിന്നാലെ കേരളത്തിലേക്ക് വരുകയുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പദ്ധതി. പ്രചാരണം അവസാനിക്കുന്ന സമയം കേരളത്തിലുണ്ടാകാനായിരുന്നു ഇത്.

പ്രചാരണം അവസാനിക്കുന്ന ദിവസം നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനുള്ള തീരുമാനം പ്രിയങ്കഗാന്ധിയുടെ ഭാഗത്ത് നേരെത്തെ ഉണ്ടായിരുന്നു. ഈ മണ്ഡലങ്ങളിലെ പ്രചാരണം റദ്ദാക്കിയതായി പ്രിയങ്ക ഗാന്ധിതന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക