രതീഷിനെ മറ്റു പ്രതികൾ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണ്: ഗുരുതര ആരോപണങ്ങളുമായി- കെ. സുധാകരൻ


കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം സംബന്ധിച്ച് ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേർന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

വളയത്ത് ഒരു സിപിഎം കാരന്റെ വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ താമസിച്ചത്. ഇവിടെവെച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചതും പ്രകോപനത്തിനിടയാക്കിയതും. ഇതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ രതീഷിനെ ആക്രമിക്കുകയായിരുന്നു. ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നു. നാട്ടില്‍നിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പനോളി വല്‍സന്‍ എന്ന നേതാവാണ് മന്‍സൂര്‍ കൊലക്കേസ് ആസൂത്രണം ചെയ്തത്. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ചാര്‍ജ് ഉണ്ടായിരുന്ന സ്ഥലത്ത് പനോളി വല്‍സന്‍ വരാതിരുന്നത് സംശയകരമാണെന്നും സുധാകരന്‍ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.