കണ്ണൂര്‍: മന്‍സൂര്‍ കൊലക്കേസ് പ്രതി രതീഷിന്റെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി ഷാജി ജോസിനാകും അന്വേഷണച്ചുമതല. വടകര റൂറല്‍ എസ്പി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. രതീഷ് ആത്മഹത്യ ചെയ്ത സ്ഥലത്തെത്തി പോലീസും ഡോക്ടര്‍മാരു അടങ്ങുന്ന സംഘം പരിശോധന നടത്തി.
മന്‍സൂര്‍ കോലക്കേസ് രണ്ടാം പ്രതിയെന്നു സംശയിക്കുന്ന രതീഷിന്റെ മരണം കൊലപാതകമാണെന്ന ആരോപണം ബലപ്പെടുകയാണ്. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്.പി. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മോഴി രേഖപ്പെടുത്തിയത്.
മന്‍സൂറിന്റെ കോല ആസൂത്രിതമാണെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ േൈക്രബ്രാഞ്ചില് നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിലേക്കു മാറിയത്. അതിനു പിന്നാലെയാണ് രണ്ടാംപ്രതിയുടെ ആത്മഹത്യ ഇതിലും യുഡിഎഫ് ദുരൂഹത ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.