ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് മരിക്കുന്നത് മുമ്പാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്: മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ തൂങ്ങി മരണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്


കണ്ണൂർ: കൂത്തുപറമ്പിലെ മൻസൂർ വധക്കേസ് രണ്ടാം പ്രതി
രതീഷിന്റെ ദുരൂഹമരണത്തിൽ പോലീസ് അന്വേഷണം ശക്തമാക്കുന്നു. കൊലപാതക സാധ്യത തള്ളിക്കളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്. പാനൂർ മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയാണ് മരിച്ച രതീഷ്. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് മരിക്കുന്നത് അൽപ്പസമയം മുമ്പാണെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ മുഖത്ത് മുറിവുകളും ഉണ്ട്. ഈ മുറിവുകൾ ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിനിടയിൽ ഉണ്ടയതാണെന്ന സംശയം പൊലീസിന് ഉണ്ട്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. എ​സ്പി എ.​ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പരിശോധന നടത്തിയത്. ഒപ്പം ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ പ്രി​യ​ത​യും സം​ഘ​വു​മു​ണ്ടായിരുന്നു. ഈ പ്രദേശത്ത് പ്രതികൾ ഒളിച്ച് താമസിക്കുന്നതായി സംശയം ഉള്ളതിനാൽ നേരത്തെ പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു.

രതീഷ് കൂലോത്തിന്റെ മരണം ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ച് ആയിരുന്നു ആദ്യം അന്വേഷണം നടത്തിയത്.പിന്നീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജു ജോസിനാണ്. ‌‌‌‌‌മൻസൂർ വധക്കേസിൽ നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.