ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച; പണവും ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായി, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്


തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോക്ടർ ബി ഗോവിന്ദന്റെ വീട്ടിൽ മോഷണം. തിരുവനന്തപുരത്തെ വസതിയിൽ ഇന്ന് പുലർച്ചയോടെയാണ് മോഷണമുണ്ടായത്. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നത്. ഒരാളാണ് മോഷണം നടത്തിയത്. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കോറിഡോർ വഴിയാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് സംശയം. വിരളടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.