കോഴിക്കോട്: എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ആരംഭിക്കും. ഓൺലൈനായാണ് ക്ലാസുകൾ നടക്കുക.
നിലവിൽ കോവിഡ് സ്ഥിതി രൂക്ഷമായതിനാലാണ് ഓൺലൈനായി ക്ലാസുകൾ നടത്തുന്നത്. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. വിതരണം ചെയ്യാനുള്ള പുസ്തകങ്ങൾ തയ്യാറായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സ്കൂൾ തുറക്കൽ സംബന്ധിച്ച് തീരുമാനം പിന്നീടാകും എടുക്കുക. എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നുണ്ട്. ഈ മാസം പകുതിയോടെ ഇത് പൂർത്തിയാക്കും. തുടർന്ന് ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും