വ്യാജ വാർത്ത പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാറിനെതിരെ മാനനഷ്ട കേസ് കൊടുത്ത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ


കൊച്ചി: സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്‌റ്റോറി യിലൂടെയും, ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അപവാദ പ്രചരണം നടത്തിയതിനെതിരെയാണ് അഡ്വ.ടി.കെ സുരേഷ് മുഖേന മാനനഷ്ടത്തിനു സ്പീക്കര്‍ നോട്ടീസ് നല്‍കിയത്.

നോട്ടീന് കിട്ടി ഏഴ് ദിവസത്തിനകം, സാമൂഹിക മാധ്യമത്തിലൂടെ ക്രൈം നന്ദകുമാര്‍, സ്പീക്കര്‍ക്കെതിരെ, അപവാദപ്രചരണം നടത്തിയ ലേഖനവും, വീഡിയോയും പിന്‍വലിച്ച്‌, നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍, സിവിലായും, ക്രിമിനലായും നടപടി സ്വീകരിയ്ക്കും എന്നും നോട്ടീസുകളില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ ശോഭ സുരേന്ദ്രനും ക്രൈം നന്ദകുമാറിനെതിരെ വനിതാ കമ്മീഷനിലും പോലീസിലും പരാതി നൽകിയിരുന്നു. യുഡിഎഫിന് വേണ്ടി അപവാദ പ്രചാരണം നടത്തുന്നു എന്നാണ് പൊതുവെ അണികൾ പറയുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.